Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഒളിമ്പിക്സ് ചാമ്പ്യൻ മുതാസ് ബർഷിമിനെ ഖത്തർ ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു

September 10, 2023

Gulf_Malayalam_News

September 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി ഒളിമ്പിക്സ് ചാമ്പ്യൻ മുതാസ് ബർഷിമിനെ പ്രഖ്യാപിച്ചു. ഹൈജമ്പിലൂടെ അഞ്ച് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ നേടിയ ഏക അത്‌ലറ്റായി അടുത്തിടെ അദ്ദേഹം ലോക റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 

2024 സെപ്റ്റംബർ വരെ ഖത്തർ ടൂറിസത്തിന്റെ അംബാസഡറായി ബർഷിം തുടരുന്നതായിരിക്കും. ഖത്തർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായതിൽ അഭിമാനമുണ്ടെന്നും, തന്നെ ആദ്യ ദിവസം മുതൽ പിന്തുണയ്ക്കുന്നതിന് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും മുതാസ് ബർഷിം പറഞ്ഞു.   

അതേസമയം, വരും മാസങ്ങളിൽ കൂടുതൽ ലോകോത്തര പരിപാടികൾക്കായും ഖത്തർ ടൂറിസം ഒരുങ്ങുന്നുണ്ട്. 2023 ഒക്ടോബറിൽ നടക്കാനിരിക്കുന്ന ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ, ഫോർമുല 1 ഖത്തർ എയർവേയ്‌സ്, എക്‌സ്‌പോ 2023 ദോഹ തുടങ്ങിയ പരിപാടികളും, നവംബറിൽ നടക്കാനിരിക്കുന്ന 2023 ഖത്തർ എയർവേയ്‌സ് ഗ്രാൻഡ് പ്രിക്സും (മോട്ടോജിപി) ആസ്വദിക്കാൻ താമസക്കാരും സന്ദർശകരും ഒരുങ്ങുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News