Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രശസ്ത മലയാളം സാഹിത്യകാരി പി. വത്സല അന്തരിച്ചു

November 22, 2023

News_Qatar_Malayalam

November 22, 2023

ന്യൂസ്‌റൂം ബ്യുറോ

പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസായിരുന്നു. 
കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമിയുടെ ചെയർപേഴ്‌സണായും സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമാമായും പ്രവർത്തിച്ചിട്ടുണ്ട്.

1939 ഓഗസ്റ്റ് 28ന് വെള്ളിമുകുന്നിൽ ആയിരുന്നു വത്സലയുടെ ജനനം. കാഞ്ഞിരത്തിങ്കൽ എൽപി സ്കൂൾ, നടക്കാവ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായിരുന്നു. 1993ലാണ് വിരമിച്ചത്. ജോലിയിൽനന്ന് വിരമിച്ചതിനുശേഷം സാഹിത്യലോകത്ത് കൂടുതൽ സജീവമാകുകയായിരുന്നു. 

‘നെല്ല്’ എന്ന നോവലാണ് വത്സലയുടെ ആദ്യ നോവൽ. ഈ നോവൽ സിനിമയാക്കിയിട്ടുണ്ട്. തന്റെ ആദ്യ നോവലിലൂടെ ഏഴോളം പുരസ്കാരങ്ങളും വത്സലയെ തേടിയെത്തിട്ടുണ്ട്.

കുടുംബത്തോടൊപ്പം മുക്കത്തിനടുത്ത് അഗസ്ത്യമുഴിയിൽ വീട്ടിലായിരുന്നു താമസം. ഭർത്താവ്: മാറോളി അപ്പുക്കുട്ടി. മകൾ: എം.എ.മിനി, മകൻ: അരുൺ മാറോളി (അമേരിക്ക). സംസ്ക്കാരം നാളെ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News