Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോവിഡ് ഗവേഷണത്തിന് അംഗീകാരം; വൈദ്യശാസ്‍ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു 

October 02, 2023

Malayalam_Qatar_News

October 02, 2023

ന്യൂസ്‌റൂം ബ്യുറോ

ഓസ്​ലോ: 2023ലെ വൈദ്യശാസ്‍ത്ര നൊബേൽ പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരെ നിർണായക പങ്കുവഹിച്ച കാറ്റലിൻ കാരിക്കോ, ഡ്രൂ വൈസ്മാൻ എന്നിവരാണ് പുരസ്കാരം നേടിയത്. കോവിഡിനെതിരെ എം.ആർ.എൻ.എ വികസിപ്പിച്ചതിനാണ് പുരസ്കാരം. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സർവ്വകലാശാലയുടെ നോബൽ അസംബ്ലിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 

ഫൈസർ/ ബയോടെക്, മോഡേണ എന്നീ കോവിഡ് വാക്സിനുകൾ വികസിപ്പിക്കാൻ ഇതുമൂലം സാധിച്ചു. വൈദ്യ ശാസ്ത്ര നൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് കാറ്റലിൻ കരീകോ. ശാസ്ത്രജ്ഞനായ ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ 10-ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ കാൾ ഗസ്താഫ് രാജാവിൽ (xvi) നിന്ന് ഡിപ്ലോമയും സ്വർണ്ണ മെഡലും ഒരു മില്യൺ ഡോളറിന്റെ ചെക്കും അടങ്ങുന്ന നോബൽ സമ്മാനം ഇരുവർക്കും ലഭിക്കും. 

അതേസമയം, പെൻസിൽവാനിയ സർവകലാശാലയിലെ ദീർഘകാല സഹപ്രവർത്തകരായ ഹംഗറിയിലെ കാരിക്കോയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ വെയ്‌സ്‌മാനും അവരുടെ ഗവേഷണത്തിന് മറ്റ് നിരവധി അവാർഡുകളും നേടിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News