Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
നിങ്ങളുടെ ഫോണിൽ 'സേഫ് ചാറ്റ്' ഉണ്ടോ,സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ കയ്യടക്കുമെന്ന് മുന്നറിയിപ്പ്

August 03, 2023

August 03, 2023

ന്യൂസ്‌റൂം ബ്യുറോ 

ഫോണിലെ വിവിധ ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന വ്യാജ ആപ്ലിക്കേഷനെതിരെ മുന്നറിയിപ്പ് നല്‍കി സൈബര്‍ സുരക്ഷാ സ്ഥാപനം.

വാട്സ്‌ആപ് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന ദക്ഷിണേഷ്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്തക്കളെ ലക്ഷ്യമിടുന്ന ‘സേഫ് ചാറ്റ്’ എന്ന ചാറ്റിങ് ആപ്ലിക്കേഷനെതിരെയാണ് മുന്നറിയിപ്പ്.

‘സേഫ് ചാറ്റ്’ ഉപയോക്താക്കളുടെ വാട്സ്‌ആപ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കുകയാണ് ഇവർ ചെയ്യുന്നത്.. സൈബര്‍ സുരക്ഷാ സ്ഥാപനമായ ‘സൈഫേമ’യിലെ വിദഗ്ധരാണ് പുതിയ സുരക്ഷാ ഭീഷണിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയത് .

വാട്സ്‌ആപിലൂടെ തന്നെയാണ് ഈ വ്യാജ ആപ് പ്രചരിക്കപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം.. നേരത്തെ ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ തന്നെ പ്രചരിച്ചിരുന്ന മറ്റ് ചില വ്യാജ ആപ്ലിക്കേഷനുകള്‍ക്ക് സമാനമാണ്  സേഫ് ചാറ്റ് ആപ്ലിക്കേഷനും. എന്നാല്‍ ഫോണുകളില്‍ കൂടുതല്‍ പെര്‍മിഷനുകള്‍ നേടുന്നതു കൊണ്ട് നേരത്തെയുണ്ടായിരുന്ന വ്യാജന്മാരേക്കാള്‍ ഇത് വലിയ ഭീഷണി ഉയര്‍ത്തുന്നു. മെസേജിങ് ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന Coverlm എന്ന മാല്‍വെയറിന്റെ മറ്റൊരു പതിപ്പായാണ് പുതിയ ആപ്ലിക്കേഷനെന്നാണ് പറയപ്പെടുന്നത്.

കൂടുതല്‍ സുരക്ഷിതമായ മെസേജിങ് എന്ന വാഗ്ദാനം നല്‍കിയാണ് ഉപയോക്താക്കളെ ഇവർ ആകര്‍ഷിക്കുന്നത്. വാട്സ്‌ആപിനേക്കാള്‍ സുരക്ഷിതമായ ചാറ്റിങ് വാഗ്ദാനം ചെയ്തു കൊണ്ടുള്ള സന്ദേശങ്ങള്‍ക്കൊപ്പം സേഫ് ചാറ്റ് ആപ്ലിക്കേഷന്‍ ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോൾ ഒരു സാധാരണ ചാറ്റിങ് അപ്ലിക്കേഷന്‍ പോലെ തന്നെയായിരിക്കും ഒറ്റനോട്ടത്തില്‍ തോന്നുന്നത്. തുടര്‍ന്ന് ഒരു രജിസ്ട്രേഷന്‍ പ്രോസസ് കൂടിയുണ്ടാവും. ഇതും കൂടിയാവുമ്പോൾ ഇതൊരു വ്യാജ ആപ്ലിക്കേഷനാണെന്ന് ഒരിക്കലും തോന്നുകയുമില്ല. തുടര്‍ന്ന് സേഫ് ചാറ്റ് എന്ന ലോഗോയുള്ള മെയിന്‍ മെനു ലഭിക്കുന്നതിനൊപ്പം വിവിധ പെര്‍മിഷനുകള്‍ ചോദിക്കും.

ആക്സസിബിലിറ്റി സര്‍വീസസ്, കോണ്‍ടാക്‌ട് ലിസ്റ്റ്, എസ്‌എംഎസ്, കോള്‍ ലോഗ്സ്, എക്സ്റ്റേണല്‍ ഡിവൈസ് സ്റ്റോറേജ്, ജിപിഎസ് ലൊക്കേഷന്‍ എന്നിവയ്ക്കുള്ള പെര്‍മിഷനാണ് കരസ്ഥമാക്കുന്നത്. ഒപ്പം ആന്‍ഡ്രോയിഡ് ബാറ്ററി ഒപ്റ്റിമൈസേഷന്‍ സബ്‍സിസ്റ്റത്തില്‍ ഇളവ് അംഗീകരിക്കാനുള്ള അനുമതിയും ചോദിക്കും. ഇത്രയും അനുമതികള്‍ നല്‍കിക്കഴിയുന്നതോടെ ഹാക്കര്‍മാര്‍ക്ക് ഫോണ്‍ നിയന്ത്രിക്കാന്‍ സാധിക്കും.

എന്നാല്‍ ഈ സമയം സുരക്ഷിതമായി ചാറ്റ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുന്ന സ്ക്രീനായിരിക്കും ദൃശ്യമാവുക. ആപ്ലിക്കേഷന്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്നിടത്തോളം ഫോണിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News