Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രശ്ന പരിഹാരങ്ങൾക്കായി പ്രവാസി കമ്മീഷൻ അദാലത്തുകൾ തുടരുന്നു,അടുത്ത കേന്ദ്രങ്ങൾ കോഴിക്കോടും വയനാടും

September 06, 2023

News_Qatar_Malayalam

September 06, 2023

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട് : പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ  പരാതി നൽകാനും നേരിട്ട് സംവദിക്കാനും പ്രവാസി കമ്മീഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. സെപ്തംബർ 12 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ  കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലുംസെപ്തംബർ 14 വ്യാഴാഴ്ച്ച  വയനാട് കൽപറ്റ ജില്ലാ കലക്ടറ്റേറ്റ് കോൺഫറൻസ് ഹാളിലുമാണ് പ്രവാസി അദാലത്തുകൾ നടക്കുക.

വിശദമായ അപേക്ഷയോടൊപ്പം പാസ്പോർട്ട് കോപ്പി, എതിർ കക്ഷിയുടെ പേരും മേൽ വിലാസവും, ആവശ്യമായ മറ്റ് രേഖകൾ എന്നിവ സമർപ്പിക്കണം. മുൻകൂട്ടി പരാതി നൽകുന്നവർക്ക് മുൻഗണന ലഭിക്കും. പരാതികൾ നേരിട്ടും secycomsn.nri@kerala.gov.in എന്ന ഇമെയിലിലോ,ചെയർ പേഴ്സൺ, പ്രവാസി ഭാരതീയർ(കേരളീയർ ) കമ്മീഷൻ, നോർക്കാ സെന്റർ, ആറാം നില, തൈക്കാട് പി.ഒ. തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ അയക്കാം.

അർദ്ധ ജുഡീഷ്യൽ അധികാരമുള്ള കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.ഡി. രാജൻ, അംഗങ്ങളായ പി.എം. ജാബിർ, പീറ്റർ മാത്യു, അഡ്വ. ഗഫൂർ പി. ലില്ലീസ്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.പരിപാടിയുടെ ഭാഗമായി പ്രവാസി സംഘടനാ പ്രതിനിധികളുമായും ചർച്ച നടത്തും.

കേരളത്തിലെ മുഴുവൻ ജില്ലകളിലും സമയ ബന്ധിതമായി അദാലത്തുകൾ നടക്കുന്നുണ്ട്. ഇതിനകം നടന്ന അദാലത്തുകളിൽ ഖത്തറിൽ നിന്നടക്കമുള്ള പ്രവാസികളുടെ വിവിധ പരാതികളിൽ കമ്മീഷൻ ഇടപെടലുകൾ നടത്തിവരികയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News