Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
അധികാര ദുർവിനിയോഗം,ഖത്തർ പാസ്പോർട്ട് ഓഫീസിലെ നിരവധി ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

August 18, 2023

August 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : അധികാര ദുർവിനിയോഗം, ധൂർത്ത്, പൊതുപണം നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വകുപ്പിലെ നിരവധി ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.



വിശദമായ അന്വേഷണത്തിലൂടെ ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ്, പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നും പ്രതികളെ തുടർ നടപടികൾക്കായി  പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

2004 ലെ 11-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 148പ്രകാരം പൊതുമുതൽ അപഹരിക്കുകയോ മറ്റേതെങ്കിലും തരത്തിൽ അധികാര ദുർവിനിയോഗം നടത്തുകയോ ചെയ്തതായി കണ്ടെത്തിയാൽ കുറഞ്ഞത് അഞ്ച് വർഷവും പരമാവധി പത്ത് വർഷം വരെയും തടവ് ശിക്ഷ ലഭിക്കും.അഴിമതി ഉൾപ്പെടെയുള്ള മറ്റു ചില കുറ്റകൃത്യങ്ങൾക്ക് ഏഴു വർഷത്തിൽ കുറയാത്തതും പതിനഞ്ച് വർഷത്തിൽ കൂടാത്തതുമായ തടവുശിക്ഷയും ലഭിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News