Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ സംഘർഷം: ചുവപ്പും പച്ചയും നിറത്തിലുള്ള സാരിയണിഞ്ഞ അവതാരകയോട് രോഷം പ്രകടിപ്പിച്ച് ഇസ്രയേലി പാനലിസ്റ്റ് 

October 19, 2023

news_malayalam_viral_news_updates

October 19, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി - ചുവപ്പും പച്ചയും നിറത്തിലുള്ള സാരിയണിഞ്ഞ് ഇസ്രായില്‍ - ഫലസ്തീന്‍ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച നടത്തിയ അവതാരകയോട് രോഷം പ്രകടിപ്പിച്ച് ഇസ്രയേലി പാനലിസ്റ്റ്. ടൈംസ് ഓഫ് ഇന്ത്യയുടെ ഇംഗ്ലീഷ് ടി വി ചാനലായ മിറര്‍ നൗ നടത്തിയ ചര്‍ച്ചയിലാണ് സംഭവം. മിറര്‍ നൗ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശ്രേയ ധൗണ്ഡിയാലായിരുന്നു ചർച്ചയിലെ അവതാരക. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ചര്‍ച്ചയില്‍ അവതാരകയുടെ സാരി ചുവപ്പും പച്ചയും നിറത്തിലായത് ഇസ്രായില്‍ പാനലിസ്റ്റ് ഫ്രെഡെറിക്ക് ലാന്‍ഡാവുവിനെ ചൊടിപ്പിക്കുകയായിരുന്നു. ഫലസ്തീന്‍ പതാകയുടെ നിറമുള്ള സാരി അണിഞ്ഞത് ഫലസ്തീനെ പിന്തുണയ്ക്കാനാണെന്ന തരത്തില്‍ ഫ്രെഡെറിക്ക് ആരോപിക്കുകയായിരുന്നു. അതുകൊണ്ടാണ് താന്‍ ഇസ്രായില്‍ പതാകയുടെ നിറമുള്ള നീലയും വെള്ളയും അണിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നീലയും വെള്ളയും എല്ലായ്‌പ്പോഴും വിജയിക്കുമെന്നും ഫ്രെഡെറിക്ക് കൂട്ടിച്ചേർത്തു. 

എന്നാല്‍, സാരി തന്റെ മരിച്ചു പോയ മുത്തശ്ശിയുടേതാണെന്നും അതിന്റെ നിറത്തിന് പക്ഷം പിടിയ്ക്കലില്ലെന്നും ശ്രേയ ചാനലിലും തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലും വിശദീകരിച്ചു. താന്‍ എന്ത് അണിയണം എന്ത് പറയണം എന്ന് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും ശ്രേയ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News