Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഓള്‍ഡ് അല്‍ ഗാനിമില്‍ വാഹനങ്ങള്‍ക്കായി ഇനി പുതിയ പാര്‍ക്കിംഗ് ഏരിയ  

October 11, 2023

news_malayalam_development_updates_in_qatar

October 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഓള്‍ഡ് അല്‍ ഗാനിമില്‍ (ഓള്‍ഡ് ഗോള്‍ഡ് സൂഖ്) പുതിയ പൊതു പാര്‍ക്കിംഗ് ഏരിയ തുറന്നു. പാര്‍ക്കിംഗ് ഏരിയയുടെ ഉദ്ഘാടനം മുന്‍സിപ്പാലിറ്റി മൊവാസാലത്ത് (കര്‍വ) മന്ത്രാലയം ഇന്നലെ (ചൊവ്വാഴ്ച) നിര്‍വഹിച്ചു. പഴയ അല്‍ ഗാനിം ബസ് സ്റ്റേഷന്‍ പരിസരത്താണ് പുതിയ പാര്‍ക്കിംഗ്. ഖത്തറിലെ പൊതുപാര്‍ക്കിംഗ് മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് പുതിയ പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചതെന്ന് കര്‍വ വ്യക്തമാക്കി. 

ഖത്തര്‍ നാഷണല്‍ വിഷന്‍ 2023 ന്റെ ഭാഗമായി നഗരത്തിലെ ജനജീവിതം സുഗമമാക്കുന്നതും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമെന്ന് ദോഹ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ മന്‍സൂര്‍ അജ്രാന്‍ അല്‍ ബുയ്‌നൈന്‍ പറഞ്ഞു. വാഹന പാര്‍ക്കിംഗിനായുള്ള ആളുകളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പഴയ അല്‍ ഗാനിം ബസ് സ്റ്റേഷന്‍ പൊതു പാര്‍ക്കിംഗ് സ്ഥലമാക്കി മാറ്റിയതെന്ന് കര്‍വ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ അല്‍ മുഫ്തയും വ്യക്തമാക്കി. അത്യാധുനിക സജ്ജീകരങ്ങളോട് കൂടിയ പുതിയ പാര്‍ക്കിംഗ് ഏരിയയിൽ ഹ്രസ്വ-ദീര്‍ഘകാല പാര്‍ക്കിംഗ് ഓഫറുകളും ലഭ്യമാക്കും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News