Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു 

April 16, 2024

news_malayalam_development_updates_in_qatar

April 16, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് തുറക്കുന്നു. പാർക്കിൽ നടപ്പാതകൾ, കുട്ടികളുടെ ഗെയിംസ് ഏരിയ, വിശ്രമമുറികൾ, ബാർബിക്യൂ ഏരിയ, തടാകം, ഇവൻ്റ് ഏരിയ, പ്രാർത്ഥനാ മൈതാനം, ഫിറ്റ്‌നസ് ഉപകരണങ്ങൾ എന്നിവ തയ്യാറായതായി പ്രാദേശിക അറബിക് ദിനപത്രമായ അൽ റയ റിപ്പോർട്ട് ചെയ്തു.

46,601 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പാർക്കിൽ 70 ശതമാനവും പച്ചപ്പാണ്. അതിനാൽ കാലാവസ്ഥ മെച്ചപ്പെടുത്താനും, താപനില കുറയ്ക്കാനും, കാർബൺ പ്രാസാരണം കുറയ്ക്കാനും സഹായിക്കും. 1980 കളുടെ അവസാനത്തിൽ സ്ഥാപിതമായ പഴയ പാർക്കിൻ്റെ സ്ഥലത്താണ് പുതിയ പാർക്കിൻ്റെ നിർമ്മാണം. പാർക്കിൽ എല്ലാ പഴയ സൗകര്യങ്ങളും പൊളിച്ച് നീക്കിയതായും, അവയ്ക്ക് പകരം പുതിയത് സ്ഥാപിച്ചതായും പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. 

ഖത്തറിലെ പൊതു പാർക്കുകളുടെയും ഹരിത ഇടങ്ങളുടെയും എണ്ണത്തിൽ ഗുണപരമായ വളർച്ച കൈവരിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയവും അറിയിച്ചു. 2019ൽ 113 പുതിയ പാർക്കുകളാണ് തുറന്നത്. 2023ൽ അത് 144 ആയി ഉയർന്നിരുന്നു. ഈ വർഷം 15 പുതിയ പാർക്കുകളാണ് തുറന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News