Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ലുസൈലിൽ പുതിയ പള്ളി തുറന്നു

March 20, 2024

news_malayalam_development_updates_in_qatar

March 20, 2024

ഖദീജ അബ്രാർ

ദോഹ: ലുസൈലിൽ പുതിയ പള്ളി തുറന്നു. ലുസൈലിലെ ഘർ തായ്‌ലാബ് ഏരിയയിലാണ് പുതിയ പള്ളി തുറന്നതെന്ന് ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. അഹമ്മദ് അബ്ദുൾ റഹ്മാൻ മൂസ അൽ ഇസ്ഹാഖ് മസ്ജിദ് എന്നാണ് പള്ളിയുടെ പേര്. 1,864 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മസ്ജിദിന് 300 ഓളം ആളുകളെ ഉൾക്കൊള്ളാൻ കഴിയും. ഇമാമിൻ്റെ വീടിനോടും മുഅസ്സിനിന്റെ വസതിയോടും ചേർന്നാണ് പള്ളിയുള്ളത്. ഖത്തർ നാഷണൽ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് നടപടി.

നഗര വളർച്ചയ്ക്കും ജനസംഖ്യാ വർധനയ്‌ക്കും അനുസൃതമായി മസ്ജിദുകളുടെ എണ്ണം വിപുലീകരിക്കാനും, അവ വികസിപ്പിക്കാനുമുള്ള മന്ത്രാലയത്തിൻ്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ മസ്ജിദ് തുറന്നത്. 1395 എന്ന നമ്പറിലുള്ള പുതിയ പള്ളിയിൽ ഒരു പ്രധാന പ്രാർത്ഥനാ ഹാളും 28 പേർക്ക് നമസ്കരിക്കാൻ കഴിയുന്ന ഒരു വനിതാ ഹാളും ഉൾപ്പെടുന്നുണ്ട്. മസ്ജിദിൽ ധാരാളം പൊതു പാർക്കിംഗ് സ്ഥലങ്ങൾക്ക് പുറമേ വിശാലമായ വുളു സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. വികലാംഗർക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. 

ജനസാന്ദ്രത ഭൂപടം, എൻജിനീയറിങ്, വാസ്തുവിദ്യാ സവിശേഷതകൾ, പൈതൃകവശം എന്നിവ കണക്കിലെടുത്താണ് മന്ത്രാലയം പള്ളികൾ നിർമിക്കുന്നത്. ഔഖാഫ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ, രാജ്യത്തെ എല്ലാ നഗരങ്ങളിലെയും പള്ളികളുടെ ലൊക്കേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News