December 04, 2023
December 04, 2023
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഒരു ഗ്രാമിന് 40 രൂപയും, ഒരു പവന് 320 രൂപയുമാണ് കൂടിയത്. പുതിയ വില അനുസരിച്ച് ഒരു ഗ്രാമിന് 5885 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 47,080 രൂപയാണ്.
ഇതിന് മുന്‍പ് കഴിഞ്ഞ ശനിയാഴ്ചയാണ് (ഡിസംബർ 2) സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. പവന് 46760 രൂപയായിരുന്നു അന്നത്തെ വില. നവംബർ 29ന് 46480 രൂപ ആയിരുന്നു.
കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണവില പരിശോധിച്ചാല്‍ (നവംബര്‍ 25 മുതല്‍ ഡിസംബര്‍ നാല് വരെ) നവംബര്‍ 30ന് മാത്രമാണ് സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F