Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ദർബ് അൽ സായിയിലെ ആഘോഷ പരിപാടികൾ വാരാന്ത്യം വരെ നീട്ടി

December 18, 2023

 Qatar_News_Malayalam

December 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ദർബ് അൽ സായിയിലെ ആഘോഷ പരിപാടികൾ വാരാന്ത്യം വരെ നീട്ടിയതായി ദേശീയ ദിനാഘോഷങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. ഡിസംബർ 23 (ശനിയാഴ്ച) വരെയാണ് പരിപാടികൾ നീട്ടുന്നത്. കമ്മിറ്റിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. 

പൊതുജനങ്ങളുടെ ആവശ്യവും, സാംസ്കാരിക പൈതൃക പരിപാടികളോടുള്ള താൽപര്യവും കണക്കിലെടുത്താണ് പരിപാടികൾ നീട്ടിയതെന്ന് അധികൃതർ വ്യക്തമാക്കി. വൈകുന്നേരം 3 മണി മുതൽ രാത്രി 11 മണി വരെ ദർബ് അൽ സായിയിൽ സന്ദർശകരെ അനുവദിക്കും.

ഡിസംബർ 10നാണ് ദർബ് അൽ സായിയിൽ ദേശീയ ദിന ആഘോഷങ്ങൾ ആരംഭിച്ചത്.  പരിപാടികൾ ഇന്ന് (ഡിസംബർ 18) സമാപിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News