Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഫലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് മുസ്തഫയെ നിയമിച്ചു 

March 16, 2024

news_malayalam_israel_hamas_attack_updates

March 16, 2024

ന്യൂസ്‌റൂം ബ്യുറോ

വെസ്റ്റ് ബാങ്ക്: ഫലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുൻ ഉപപ്രധാനമന്ത്രിയും ഫലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് മുസ്തഫയെ നിയമിച്ചു. ദീർഘകാലമായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സാമ്പത്തിക കാര്യങ്ങളിലെ ഉപദേശകൻ കൂടിയാണ് മുഹമ്മദ് മുസ്തഫ. ഗസയിലെ ഇസ്രായേൽ വംശഹത്യയിൽ പ്രതിഷേധിച്ച് മുഹമ്മദ് ഇശ്തയ്യ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മൂന്നാഴ്ച പിന്നിടുമ്പോഴാണ് പുതിയ നിയമനം.

ജോർജ് വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ മുഹമ്മദ് മുസ്തഫ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ സ്വതന്ത്ര എക്സിക്യൂട്ടീവ് അംഗമാണ്. 2013 - 2015 കാലയളവിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ലോക ബാങ്കിന്റെ ഉന്നത പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് തകർന്ന ഫലസ്തീന്റെ പുനർനിർമാണത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News