Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സംവിധായകൻ വിനു അന്തരിച്ചു

January 10, 2024

news_malayalam_death_news_in_kerala

January 10, 2024

ന്യൂസ്‌റൂം ബ്യുറോ

കോയമ്പത്തൂര്‍: ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു. 69 വയസായിരുന്നു. കോയമ്പത്തൂരിൽ ആയിരുന്നു അന്ത്യം. പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് ഇന്നലെയാണ് വിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പുതിയ ചിത്രത്തിന്റെ ജോലിയിലായിരുന്നു വിനു എന്നായിരുന്നു റിപ്പോർട്ട്.

സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് മലയാളത്തിൽ സിനിമകള്‍ ചെയ്തിരുന്നത്. 1995ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 1998ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു. 2001ല്‍ പുറത്തിറങ്ങിയ ഭര്‍ത്താവുദ്യോഗമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ഭാര്യ:അനുരാധ രാധാകൃഷ്ണൻ മക്കൾ: മോണിക്ക, നിമിഷ്. സംസ്കാരം നാളെ (വ്യാഴം) രാവിലെ 10.30 ന് കോയമ്പത്തൂരിലെ സിങ്കനല്ലൂർ ശ്മശാനത്തിൽ നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News