Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും

November 27, 2023

News_Qatar_Malayalam

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: ഏഴ് വയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകന്‍ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനില്‍ക്കുകയായിരുന്നു എന്നാണ് കേസ്. 

2018 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം മകളുമായി താമസിക്കവെയായിരുന്നു സംഭവം. കുട്ടിയെ കാണാനെത്തിയ സഹോദരിയാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്. കേസില്‍ അമ്മേയയും കാമുകന്‍ ശിശുപാലനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒന്നാം പ്രതിയായ ശിശുപാലന്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. 

കേസില്‍ വിചാരണ നേരിട്ട അമ്മയ്ക്ക് 40 വര്‍ഷവും ആറ് മാസവുമാണ് കോടതി കഠിന തടവ് വധിച്ചത്. കൂടാതെ കുട്ടിയുടെ സംരക്ഷണം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News