Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഫലസ്തീന് ഐക്യദാർഢ്യം: മൊറോക്കോയിൽ സ്റ്റാർബക്സ്, എച്ച് ആൻഡ് എം അടച്ചുപൂട്ടുന്നു 

December 03, 2023

news_malayalam_support_for_palestine

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

റാബാറ്റ്: മൊറോക്കോയിൽ പ്രശസ്ത അമേരിക്കൻ കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർബക്‌സും, സ്വീഡിഷ് വസ്ത്ര ബ്രാൻഡായ എച്ച് ആൻഡ് എമ്മും അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മൊറോക്കൻ വാർത്താ ഏജൻസി മീഡിയ മരോക് ഹെബ്‌ദോ ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ട് കമ്പനികളും ഡിസംബർ 15 മുതൽ അടച്ചിടും. പല കമ്പനി സ്റ്റോർ ജീവനക്കാർക്കും അടച്ചുപൂട്ടലിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ന്യൂ അറബ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഫലസ്തീൻ അനുകൂല ബഹിഷ്‌കരണ പ്രചാരണവുമായി ബന്ധപ്പെട്ട് രണ്ട് കമ്പനികളിലുമുള്ള കച്ചവടം പെട്ടെന്ന് കുറഞ്ഞതായാണ് വിവരം. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ എച്ച് ആൻഡ് എം, സ്റ്റാർബക്സ് ഫ്രാഞ്ചൈസികൾ നിയന്ത്രിക്കുന്ന കുവൈത്ത് അൽഷയ ഗ്രൂപ്പിനെ ഈ ബഹിഷ്‌കരണ പ്രചാരണം സാരമായി ബാധിച്ചിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News