Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ലിബിയയിലെ വെള്ളപ്പൊക്കത്തിൽ മരണം 6,000 കടന്നു; 10,000ത്തോളം പേരെ കാണാനില്ല

September 13, 2023

Gulf_Malayalam_News

September 13, 2023

ന്യൂസ്‌റൂം ബ്യുറോ

ട്രിപ്പോളി (ലിബിയ): ലിബിയയിലെ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 6000ത്തിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 10,000ത്തോളം പേരെ കാണാതായിട്ടുമുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 

കെട്ടിടങ്ങളും റോഡുകളുമെല്ലാം പ്രളയത്തിൽ ഒലിച്ചുപോയി. നിരവധി മൃതദേഹങ്ങൾ ചെളിയിൽ പുതഞ്ഞുകിടക്കുന്നുണ്ടാകുമെന്നും അല്ലെങ്കിൽ മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകിപോയിട്ടുണ്ടാകുമെന്നും കിഴക്കൻ ലിബിയയിലെ ആരോഗ്യമന്ത്രി ഓത്‌മാൻ അബ്ദുൾ ജലീൽ വ്യക്തമാക്കി. ഡെർന നഗരത്തിന്റെ 25 ശതമാനവും പ്രളയമെടുത്തുവെന്നാണ് സർക്കാർ റിപ്പോർട്ട്. ഇവിടെ ഏകദേശം 1,25,000 പേർ താമസിച്ചിരുന്നതായാണ് വിവരം. രണ്ട് ജില്ലകളിൽ മാത്രം 2,000ത്തിലധികം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഡെർനയെ കൂടാതെ ബെംഗാസി, സുസ, മർജ്, ഷാഹത് എന്നീ സ്ഥലങ്ങളിലും പ്രളയം ബാധിച്ചിട്ടുണ്ട്. നൂറിലധികം കുടുംബങ്ങളെ സ്കൂളിലും സർക്കാർ കെട്ടിടങ്ങളിലുമായി മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G
 


Latest Related News