Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിൽ ഇസ്രായേലിന് പോരാട്ടം കടുക്കുന്നു, 12,500 ഇസ്രായേലി സൈനികർക്ക് അംഗവൈകല്യം സംഭവിച്ചതായി റിപ്പോർട്ട്

January 06, 2024

news_malayalam_israel_hamas_attack_updates

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ അധിനിവേശം നടത്തുന്നതിനിടെ 12,500ത്തിലേറെ ഇസ്രായേലി സൈനികർക്ക് അംഗവൈകല്യം സംഭവിച്ചതായി റിപ്പോർട്ട്. ഇസ്രായേലി യെനെറ്റ് ന്യൂസ് വെബ്‌സൈറ്റിനെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.  

ഒക്‌ടോബർ ഏഴിന് ഹമാസ് അൽ അഖ്‌സ ഫ്‌ളഡ് ഓപ്പറേഷൻ നടത്തിയ ശേഷം ആദ്യം വ്യോമാക്രമണവും പിന്നീട് കരയുദ്ധവുമാണ് ഇസ്രായേൽ ഗസയിൽ നടത്തുന്നത്. ഇതിനിടെ നിരവധി ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

അധിനിവേശത്തിനിടെ പരിക്കേറ്റ ഇസ്രായേൽ സൈനികരുടെ എണ്ണം 20 ശതമാനത്തിലധികം വർദ്ധിക്കുമെന്ന് സുരക്ഷാ മന്ത്രാലയത്തിന്റെ പുനരധിവാസ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി യെനെറ്റ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഏഴ് മുതൽ പരിക്കേറ്റ സൈനികരുടെ ഔദ്യോഗിക കണക്ക് ഏകദേശം 2,300 ആണ്. എന്നാൽ ഇരുപതിനായിരത്തിലധികം സൈനികർ പരുക്കേറ്റ ചികിത്സയിലുണ്ടെന്നാണ് കണക്കാക്കുന്നത്.

സുരക്ഷാ മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം ഒരു സ്വതന്ത്ര കമ്പനി അംഗവൈകല്യം സംഭവിച്ചവരുടെ എണ്ണം കണ്ടെത്തിയതായും ഏകദേശം 12,500 സൈനികരെ വികലാംഗരായി നിയമപരമായി അംഗീകരിക്കേണ്ടി വരുമെന്നും യെനെറ്റ് ന്യൂസ് പറഞ്ഞു. അംഗവൈകല്യം സംഭവിച്ചവരുടെ എണ്ണം 20,000 എത്താനിടയുണ്ടെന്നും റിപ്പോർട്ടുണ്ട്.

നിലവിൽ, പുനരധിവാസ വിഭാഗം 60,000 വികലാംഗരായ ഇസ്രായേലി സൈനികർക്കാണ് പരിഗണന നൽകുന്നത്. ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 3,400 സൈനികരെ വികലാംഗരായി അംഗീകരിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News