Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ പ്രധാന പ്രവേശന കവാടം താല്‍ക്കാലികമായി  മാറ്റി

January 04, 2024

news_malayalam_mol_updates

January 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ റിസപ്ഷന്‍ ഏരിയ (പ്രധാന സ്വീകരണ സ്ഥലം) താല്‍ക്കാലികമായി മന്ത്രാലയത്തിന്റെ പിന്‍വശത്തേക്ക് മാറ്റി. നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിയുന്നതുവരെ സുരക്ഷ, സന്ദര്‍ശകര്‍, സേവന കൗണ്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള റിസപ്ഷന്‍ ഏരിയ താല്‍ക്കാലികമായി പാര്‍ക്കിംഗ് പ്രവേശന കവാടത്തിന് അടുത്തുള്ള ബാക്ക് ലോബിയിലേക്ക് മാറ്റിയതായി മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണിത്.

മന്ത്രാലയത്തിന്റെ പ്രധാന കവാടത്തിലൂടെ ജീവനക്കാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും അധികൃതര്‍ അറിയിച്ചു. പുതിയ താല്‍ക്കാലിക റിസപ്ഷന്‍ ഏരിയയിലേക്ക് എത്തിച്ചേരാന്‍ പൊതുജനങ്ങള്‍ക്കായി സൈന്‍ ബോര്‍ഡുകളും മന്ത്രാലയത്തിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News