Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിലെ വംശഹത്യയെ അപഹസിക്കുന്ന പരസ്യം : സാറയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം 

December 11, 2023

News_Qatar_Malayalam

December 11, 2023

ന്യൂസ്‌റൂം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ഫാഷൻ വസ്ത്ര ബ്രാൻഡായ സാറയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. ഗസയിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തിനെ പിന്തുണയ്ക്കുന്ന തരത്തിൽ പുറത്തിറങ്ങിയ പരസ്യ ചിത്രമാണ് വലിയ പ്രതിഷേധം ഉണ്ടാക്കിയത്. 'ZARA ATELIER. Collection 04_The Jacket' എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ ക്യാംപയിനിലാണ് ഗസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അടക്കം ചിത്രങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തിൽ പരസ്യത്തിൽ കാണിക്കുന്നത്. അമേരിക്കൻ മോഡലായ ക്രിസ്റ്റൻ മക്‌മെനാമിയാണ് പരസ്യത്തിൽ അഭിനയിച്ചത്.  

കരകൗശലത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും കലാ ആവിഷ്‌ക്കാരങ്ങളോടുള്ള അഭിനിവേശവും ആഘോഷിക്കുന്ന പരിമിതമായ പതിപ്പാണിതെന്നു പറഞ്ഞാണു പുതിയ മോഡൽ വസ്ത്രം പരിചയപ്പെടുത്തുന്നത്. എന്നാൽ, പരസ്യ ചിത്രത്തിന്റെ പശ്ചാത്തലമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. മൃതദേഹങ്ങൾക്കുള്ള പരമ്പരാഗത മുസ്‌ലിം വസ്ത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെള്ള വസ്ത്രം പുതച്ചുള്ളതാണ് (കഫൻ പുടവ) ചിത്രങ്ങൾ. ചിത്രത്തിന് പുറമെ, പാറകൾ, അവശിഷ്ടങ്ങൾ, ഫലസ്തീന്റെ ഭൂപടത്തോട് സാമ്യമുള്ള ഒരു കാർഡ്‌ബോർഡ് കട്ട്ഔട്ട് എന്നിവയുടെ ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട്.

ചിത്രങ്ങൾ പുറത്തുവന്നതോടെ സാറ ബ്രാൻഡിന്റെ പിന്തുണക്കാരായിരുന്നവരടക്കം കനത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. വിപണന ആവശ്യങ്ങൾക്കായി സെൻസിറ്റീവ് രാഷ്ട്രീയ പ്രശ്‌നങ്ങൾ മുതലെടുക്കാനുള്ള ശ്രമമാണിതെന്ന് നിരവധി ഉപയോക്താക്കൾ കുറ്റപ്പെടുത്തി. ഫലസ്തീനികളുടെ മരണം ഒരു മാർക്കറ്റിംഗ് രീതിയായി ഉപയോഗിക്കുന്നത് നിങ്ങൾക്ക് സാധാരണമാണോ, സാറയെ ബഹിഷ്‌കരിക്കൂ, നിങ്ങൾ വെറുപ്പുളവാക്കുന്ന പിശാചുക്കളാണ്, ഇത് ബോധപൂർവമല്ലെന്ന് ഒരിക്കലും പറയാനാകില്ല, സയണിസ്റ്റുകൾക്ക് സാറ നൽകുന്ന പിന്തുണ ഇത് വ്യക്തമാക്കുന്നു, ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ചിത്രമാണിത്; തുടങ്ങിയ നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.  

പ്രചാരണം രൂക്ഷമായതോടെ സാറയുടെ പ്രശസ്തിക്ക് വൻ തിരിച്ചടിയാണ് സംഭവിച്ചത്. സാറയെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തോട് പിന്തുണ പരിശോധിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഹാഷ്ടാഗുകൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി. വിവാദത്തെക്കുറിച്ച് സാറ പരസ്യ പ്രതികരണമോ പ്രസ്താവനയോ നടത്തിയിട്ടില്ല. 

അതേസമയം, ഇതിനു മുൻപും ഫലസ്തീൻ വിഷയത്തിൽ സാറയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. 2021ൽ സാറയുടെ ഹെഡ് ഡിസൈനർ വനേസ പെരിൽമാൻ നടത്തിയ ഫലസ്തീൻ വിരുദ്ധ പരാമർശമാണ് അന്ന് വിവാദങ്ങൾക്കിടയാക്കിയത്. നിങ്ങളുടെ ആളുകൾക്ക് വിദ്യാഭ്യാസം കിട്ടിയിരുന്നെങ്കിൽ ഗസയിൽ ഇസ്രായേൽ സഹായത്തിലുണ്ടാക്കിയ ആശുപത്രികളും സ്‌കൂകളുകളും തകർക്കുമായിരുന്നില്ലെന്നായിരുന്നു വനേസയുടെ വിവാദ പരാമർശം. 

1975ൽ സ്‌പെയിനിൽ തുടക്കം കുറിച്ച സാറ ഇപ്പോൾ ലോകത്തെ മുൻനിര ഫാഷൻ ബ്രാൻഡുകളിലൊന്നാണ്. 90 രാജ്യങ്ങളിലായി 2,000ത്തിലേറെ സ്റ്റോറുകളാണ് കമ്പനിക്കുള്ളത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News