Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ട് വയസ്സുകാരിയെ കണ്ടെത്തി

February 19, 2024

news_malayalam_missing_girl_found_in_trivandrum_shifted_to_hospital

February 19, 2024

ന്യൂസ്‌റൂം ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് കാണാതായ രണ്ട് വയസ്സുകാരിയെ കണ്ടെത്തി. ഇന്ത്യന്‍ സമയം ഏഴരയോടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബ്രഹ്‌മോസിന്റെ പുറക് വശത്തുള്ള റെയില്‍വേ ട്രാക്കിന് സമീപമുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് വിവരം. പത്തൊന്‍പത് മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. മെഡിക്കല്‍ പരിശോധനകള്‍ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം കുട്ടി എങ്ങനെ അവിടെയെത്തി എന്നതില്‍ വ്യക്തതയില്ല. വാര്‍ത്തകള്‍ക്ക് പിന്നാലെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നോ എന്നും പോലീസ് അന്വേഷിക്കും. ബീഹാര്‍ സ്വദേശികളുടെ മകള്‍ മേരിയെ കഴിഞ്ഞദിവസം രാത്രിയാണ് കാണാതായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News