Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
എട്ടാമതും ബലോണ്‍ ദ് ഓര്‍' സ്വന്തമാക്കി ലയണല്‍ മെസി

October 31, 2023

news_malayalam_sports_news_updates

October 31, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

പാരീസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബലോണ്‍ ദ് ഓര്‍ പുരസ്‌കാരം അര്‍ജന്റീനയുടെ ലയണല്‍ മെസി സ്വന്തമാക്കി. എട്ടാമത്തെ തവണയാണ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി പുരസ്‌കാരം നേടുന്നത്. പുരസ്‌കാര നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയാണ് മെസി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, കെവിന്‍ ഡി ബ്രൂയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. 

ഖത്തര്‍ ലോകകപ്പിലെ മിന്നും പ്രകടനമാണ് മെസിയെ നേട്ടത്തിലേക്ക് നയിച്ചത്. പുരസ്‌കാരം ഫുട്ബോള്‍ ഇതിഹാസമായ മറഡോണയ്ക്ക് മെസി സമര്‍പ്പിച്ചു. മുഴുവന്‍ അര്‍ജന്റീന ടീമിന്റെയും നേട്ടത്തിനുള്ള സമ്മാനമാണിതെന്നും മെസി പറഞ്ഞു. 

അതേസമയം, സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റി വനിത ബലോണ്‍ ദ് ഓര്‍ പുരസ്‌കാരവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റീന താരം എമിലിയാനോ മാര്‍ട്ടിനെസും സ്വന്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News