Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
സൗദിയിലെ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം 

September 17, 2023

Malayalam_News_Qatar

September 17, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ- സൗദിയിലെ യാമ്പു-ജിദ്ദ ഹൈവേയിലെ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54) ആണ് മരിച്ചത്.  

സിമന്റ് മിക്‌സചറുമായി വന്ന ലോറി മറിയുകയായിരുന്നു. തുടർന്ന്, ലോറിക്ക് തീ പിടിച്ചു. ഡ്രൈവറായ വേണുവിന് രക്ഷപെടാൻ സാധിച്ചില്ല. ഇന്നലെ (ശനിയാഴ്ച്ച) രാത്രിയാണ് അപകടം നടന്നത്. ലോറി പൂർണമായും കത്തി നശിച്ചു. മൃതദേഹവും ഏറെക്കുറെ കത്തിക്കരിഞ്ഞ നിലയിലാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News