Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
രക്ഷാപ്രവർത്തനം തുടരുന്നു: ലിബിയയിലെ പ്രളയത്തിൽ മരണം 11,000 കടന്നു

September 16, 2023

Malayalam_Qatar_News

September 16, 2023

ന്യൂസ്‌റൂം ബ്യുറോ

ട്രിപ്പോളി (ലിബിയ) : ലിബിയയിലെ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 11,300 പേര്‍ മരിച്ചതായി ലിബിയൻ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികൾ (ഐ.എഫ്.ആർ.സി) അറിയിച്ചു.  

അതേസമയം, ലിബിയയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 18,000 മുതൽ 20,000 വരെയാകാമെന്ന് ഡെർന മേയർ അബ്ദുൾ മേനം അൽ ഗൈതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡെർന നഗരത്തിന്റെ 25 ശതമാനവും പ്രളയമെടുത്തുവെന്നാണ് സർക്കാർ റിപ്പോർട്ട്. ഇവിടെ ഏകദേശം 1,25,000 പേർ താമസിച്ചിരുന്നതായാണ് വിവരം. ഡെർനയെ കൂടാതെ ബെംഗാസി, സുസ, മർജ്, ഷാഹത് എന്നീ സ്ഥലങ്ങളിലും പ്രളയം ബാധിച്ചിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News