Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കെ.എം.സി.സി. ഖത്തർ വനിതാ വിങ് ‘ഹെർ ഇംപാക്ട് സീസൺ-1’ തുടക്കമായി 

April 15, 2024

news_malayalam_kmcc_updates

April 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: വിദ്യഭ്യാസ, സാമൂഹിക, സാംസ്കാരിക, ആരോഗ്യ മേഖലയിലുൾപ്പടെ സമ്പൂർണ്ണ വനിതാ ശാക്തീകരണം എന്ന പ്രമേയവുമായി കെ.എം.സി.സി. ഖത്തർ സംസ്ഥാന വനിതാ വിങ് 'ഹെർ ഇംപാക്ട് സീസൺ-1' ന് തുടക്കമായി. കെ.എം.സി.സി. ഹാളിൽ നടന്ന ക്യാംപയിൻ കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.  വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സമീറ അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഘടകങ്ങളിൽ നേതൃത്വം വഹിക്കുന്ന ഉപദേശക സമിതി, സംസ്ഥാന, ജില്ലാ ഭാരവാഹികളും വനിതാ വിങ് ഭാരവാഹികളും പങ്കെടുത്തു. 

പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് വഴി കാട്ടിയാവാനും, തുടർ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് മാർഗ നിർദേശങ്ങൾ നൽകുന്നതടക്കം വിവിധ പദ്ധതികളാണ് ആറ് മാസം നീണ്ടു നിൽക്കുന്ന 'ഹെർ ഇംപാക്ട്' കാംപയിനിൽ ലക്ഷ്യമാക്കുന്നത്.. കെ.എം.സി.സി. ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, അഡ്വൈസറി ബോർഡ് ചെയർമാൻ എം.പി ഷാഫി ഹാജി, വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി, വനിതാ വിങ് ഉപദേശക സമിതി ചെയർ പേഴ്സൺ മൈമൂന സൈനുദ്ധീൻ തങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു.  

‘സ്ത്രീ ശാക്തീകരണവും സമൂഹത്തിൽ അതുണ്ടാക്കുന്ന ചലനങ്ങളും' എന്ന വിഷയത്തിൽ ദിയാ മുംതാസ്,  റോഷ്‌ന അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. മാജിദ നസീർ ഖിറാഅത്ത് നിർവഹിച്ചു. വനിതാ വിങ് ജനറൽ സെക്രട്ടറി സലീന കൂളത്ത് സ്വാഗതവും ട്രഷറർ സമീറ അൻവർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഡോ. നിഷ ഫാത്തിമ ശംസുദ്ധീൻ, ഡോ. ബുഷ്റ അൻവർ, മാജിദ നസീർ, ബസ്മ സത്താർ, ഡോ. നിസ്റിൻ മൊയ്തീൻ, ഷഹ്ന റഷീദ്, റൂമിന ഷെമീർ, നസീം ബാനു എന്നിവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News