Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
കേരളാ ഫോക്‌ലോർ അക്കാദമി നാടൻപാട്ടിനുള്ള പുരസ്ക്കാരം ഖത്തർ പ്രവാസിയായ പി കെ സുധീർ ബാബുവിന് 

January 24, 2024

news_malayalam_local_association_news_updates

January 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : 2022 ലെ കേരളാ ഫോക്‌ലോർ അക്കാദമി പുരസ്‌കാര പ്രഖ്യാപനത്തിൽ ഖത്തറിലെ പ്രവാസിയും 'കനൽ ഖത്തർ' നാടൻ പാട്ട് സംഘത്തിലെ പ്രധാന അംഗവുമായ പി.കെ സുധീർ ബാബുവിന് പുരസ്‌കാര നേട്ടം.വയനാട് സ്വദേശിയാണ്.2022 ലെ ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ ഇന്ന്(ബുധൻ) ആണ് പ്രഖ്യാപിച്ചത്. ഖത്തറിലെ കലാസാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ നാടൻപാട്ട് സംഘം “കനൽ ഖത്തർ” ന്റെ പ്രധാന പ്രവർത്തകനാണ്.

1996 മുതൽ നാടൻ കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന സുധീർ ബാബു വയനാട് കല്പറ്റയിലുള്ള 'സൃഷ്ടി മുണ്ടേരി'യിലൂടെയാണ് തന്റെ കലാജീവിതത്തിന് തുടക്കമിട്ടത്. 1996 -97 കാലഘട്ടങ്ങളിൽ സി ജെ കുട്ടപ്പൻ മാഷിന്റെ നാടൻ പാട്ടുകളുടെയും കലാരൂപങ്ങളുടെയും ആദ്യ പ്രസ്ഥാനങ്ങളായ ഡൈനാമിക് ആക്ഷ, തായില്ലം തുടങ്ങിയവയുടെ പരിപാടികൾ വയനാട് ജില്ലയിൽ നടത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.കേരളാ സംസ്ഥാന യുവജനക്ഷേമ വകുപ്പിന്റെ കേരളോത്സവം പരിപാടികളിൽ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ നാടൻപാട്ട് , നാടൻനൃത്തം എന്നീ ഇനങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.ഖത്തറിലെ പ്രധാന സാമൂഹിക സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഖത്തർ " ന്റെ പ്രധാന പ്രവർത്തകനാണ് . സംസ്‌കൃതിയുടെ നിരവധി വേദികളിൽ നാടൻപാട്ടുകളും നാടൻ കലകളും അവതരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News