Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സൗദിയില്‍ നവോദയ പ്രവര്‍ത്തകനായ കാസര്‍ഗോഡ് സ്വദേശി നാട്ടില്‍ മരിച്ചു

October 26, 2023

news_malayalam_death_news_in_kerala

October 26, 2023

ന്യൂസ്‌റൂം ഡെസ്ക് 

ജിദ്ദ: നവോദയ പ്രവര്‍ത്തകനായിരുന്ന കാസര്‍ഗോഡ് സ്വദേശി ജിദ്ദയില്‍ മരിച്ചു. പുല്ലാഴിയില്‍ ജാക്‌സണ്‍ മാര്‍ക്കോസ് (31) ആണ് മരിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗം സ്ഥിരീകരിച്ച് ഒരു മാസം ജിദ്ദയില്‍ ചികിത്സ തേടിയ ശേഷം നാല് മാസങ്ങള്‍ക്ക് മുമ്പാണ് തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം വിശ്രമത്തിലിരിക്കെ ഇന്ന് (ഒക്ടോബര്‍ 26) പുലര്‍ച്ചെയായിരുന്നു മരണം. അഞ്ച് വര്‍ഷത്തോളമായി സൗദി ശറഫിയ അബീര്‍ ഗ്രൂപ്പില്‍ പ്രോജക്റ്റ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു. 

പിതാവ്: മാര്‍ക്കോസ് ചാക്കോ, മാതാവ്: ത്രേസ്യാമ്മ മാര്‍ക്കോസ്, ഭാര്യ : മോബി ജാക്‌സണ്‍(മദീന), മക്കള്‍: മറിസാ മാര്‍ക്കോസ്, ജോബ് മാര്‍ക്കോസ്. സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച (ഒക്ടോബര്‍ 28)  രാജപുരം ഫെറോന തിരുകുടുംബ ദേവാലയത്തില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News