Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; അൽജസീറയിലെ രണ്ട് പേർക്ക് പരിക്ക് 

October 14, 2023

news_malayalam_journalist_killed_in_lebanon

October 14, 2023

ന്യൂസ്‌റൂം ബ്യുറോ

ബെയ്റൂട്ട്: തെക്കൻ ലെബനനിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒരു കൂട്ടം അന്താരാഷ്ട്ര മാധ്യമങ്ങളെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു, രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകനായ ഇസ്സാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്.  

അൽ ജസീറ മാധ്യമപ്രവർത്തകരായ കർമേൻ ബഖിന്ദർ, എലി ബ്രാഖിയ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ നിരവധി എഎഫ്‌പി മാധ്യമപ്രവർത്തകർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. 

ലോകമെമ്പാടുമുള്ള നിരവധി വാർത്താ ഏജൻസികളിൽ നിന്നുമുള്ള മാധ്യമപ്രവർത്തകർ ചിത്രീകരണം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ തെക്കൻ അതിർത്തിയിലെ അൽമ അൽ ഷാബിലാണ് ആക്രമണമുണ്ടായത്. ലെബനോൻ പ്രദേശത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തുന്ന വീഡിയോ കൊല്ലപ്പെടുന്നതിന് മുമ്പ് അബ്ദുള്ള എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരുന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
 


Latest Related News