Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രയേല്‍ സന്ദര്‍ശനം നാളെ

October 17, 2023

news_malayalam_joe_biden_visiting_israel

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കും. ബുധനാഴ്ച (ഒക്ടോബര്‍ 18) ബൈഡന്‍ ഇസ്രായേലില്‍ എത്തും. ബൈഡന്റെ സന്ദര്‍ശനം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സ്ഥിരീകരിച്ചു. തെല്‍ അവീവില്‍ എത്തുന്ന ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. 

നയതന്ത്ര തല ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. ഇസ്രയേലിനോടുള്ള യുഎസിന്റെ ഐക്യദാര്‍ഢ്യം ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു.  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി എട്ടുമണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ബ്ലിങ്കന്റെ പ്രതികരണം. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ബൈഡന്‍ ജോര്‍ദാനിലും സന്ദര്‍ശനം നടത്തും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News