Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേലിനോട് താൽകാലികമായി വെടിനിർത്തൽ ആവശ്യപ്പെട്ട് ജോ ബൈഡൻ

November 02, 2023

news_malayalam_joe_biden_says_to_have_a_break_in_gaza_attack

November 02, 2023

ന്യൂസ്‌റൂം ബ്യുറോ

വാഷിംഗ്‌ടൺ: ഗസയിൽ ഇസ്രായേലിനോട് "താൽക്കാലികമായി"വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്നലെ (ബുധനാഴ്ച) യു.എസ്സിൽ നടത്തിയ പ്രചാരണ പ്രസംഗത്തിനിടെയാണ് ബൈഡൻ ആവശ്യം അറിയിച്ചത്. മാനുഷിക പരിഗണനയിലാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്നും, ഗസയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ അമേരിക്കക്കാരെയും ഉടൻ മോചിപ്പിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.

'ഗസയിൽ ഒരു താൽക്കാലിക ബ്രേക്ക് ആവശ്യമാണെന്ന് ഞാൻ കരുതുന്നു, അമേരിക്കൻ തടവുകാരെ പുറത്തെത്തിക്കാനുള്ള സമയമാണിത്'-ബൈഡൻ പറഞ്ഞു. വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത യു.എൻ ജനറൽ അസംബ്ലി പ്രമേയത്തിന് "ഇല്ല" എന്ന് വോട്ട് ചെയ്ത ഐക്യരാഷ്ട്രസഭയിലെ 14 രാജ്യങ്ങളിൽ ഒന്നായിരുന്നു യു.എസ്.

അതേസമയം, ഗസയ്‌ക്കെതിരെയുള്ള ഇസ്രയേലിന്റെ നിരന്തര ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ലോക നേതാക്കളിൽ നിന്നും, സ്വന്തം പാർട്ടിയിലെ അംഗങ്ങളിൽ നിന്നും ബൈഡന് സമ്മർദ്ദമുണ്ടായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News