Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഹമാസില്‍ നിന്ന് മികച്ച പരിചരണം ലഭിച്ചതായി വിട്ടയക്കപ്പെട്ട ഇസ്രയേലി വനിത

October 24, 2023

news_malayalam_israel_hamas_hostages_updates

October 24, 2023

ന്യൂസ്‌റൂം ഡെസ്‌ക്

ഗസ: ബന്ദികളാക്കിയവര്‍ക്ക് ഹമാസ് സൈന്യം മാനുഷിക പരിഗണന നല്‍കുകയും പരിപാലിക്കുകയും ചെയ്‌തെന്ന് ഹമാസ് സൈന്യം കഴിഞ്ഞദിവസം  മോചിപ്പിച്ച 85കാരിയായ യോചെവെദ് ലിഫ്ഷിറ്റ്‌സ് പറഞ്ഞു. മോചിതയായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു യോചെവെദ്. 

'ഭൂമിക്കടിയിലെ അറയിലാണ് താമസിപ്പിച്ചത്. ബന്ദികളാക്കിയവരുടെ എല്ലാ ആവശ്യങ്ങളും ഹമാസ് സൈന്യം നിറവേറ്റി. ഷാംപൂ, കണ്ടീഷ്ണര്‍ അടക്കമുള്ളവ സൈന്യം നല്‍കി. പിറ്റാ ബ്രഡ്, ചീസ്, ലോ ഫാറ്റ് ക്രീം ചീസ് , കുക്കുമ്പര്‍ എന്നിവ കഴിക്കാന്‍ തന്നു' - യോചെവെദ് പറഞ്ഞു. 

ഫലസ്തീനികള്‍ സൗഹാര്‍ദപരമായാണ് പെരുമാറിയതെന്ന് യോചെവെദിയുടെ പ്രതികരണം പരിഭാഷപ്പെടുത്തി മകളായ ഷാരോണ്‍ പ്രതികരിച്ചു. മരുന്നുകളും ചികിത്സയും നല്‍കി. വഴിയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബന്ദികളായ ഒരാള്‍ക്ക് കൃത്യസമയത്ത് മരുന്നുകളും ആന്റിബയോട്ടിക്കുകളും നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. 

ഖത്തറിന്റെയും ഈജിപ്തിന്റേയും നയതന്ത്ര ശ്രമങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഹമാസ് രണ്ട് ഇസ്രയേലി വനിതകളെ മോചിപ്പിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News