Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിലെ ഖബർസ്ഥാനിൽ നിന്ന് 150 മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം മോഷ്ടിച്ചതായി റിപ്പോർട്ട് 

January 08, 2024

news_malayalam_israel_hamas_attack_updates

January 08, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലെ അൽ-തുഫ ഖബർസ്ഥാനിൽ നിന്ന് 150 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം മോഷ്ടിച്ചതായി സർക്കാർ മാധ്യമ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഇസ്രായേലി അധിനിവേശ സേന മൃതദേഹങ്ങൾ അജ്ഞാത സ്ഥലങ്ങളിലേക്ക് തട്ടിക്കൊണ്ടുപോയെന്നും, മൃതദേഹങ്ങളുടെ അവയവങ്ങൾ മോഷ്ടിക്കുമെന്ന് കരുതുന്നുവെന്നും ഗാസ അധികൃതർ പറഞ്ഞു.

ഫലസ്തീൻ ജനതയ്‌ക്കെതിരായ വംശഹത്യക്കിടെ കുറ്റകൃത്യങ്ങളുടെ പരമ്പരയിലേക്ക് ഇത് പുതിയ കൂട്ടിച്ചേർക്കലാണെന്ന് ഗസ മീഡിയ ഓഫീസ് ആരോപിച്ചു. 

അതേസമയം, ഇസ്രായേൽ സൈന്യം മുമ്പ് ഗസയിൽ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതായും പ്രസ്താവനയിൽ അധികൃതർ ചൂണ്ടിക്കാട്ടി. ഡിസംബർ 26ന് 80 മൃതദേഹങ്ങൾ ഇസ്രായേൽ തിരിച്ചയച്ചതായി ഗസ സർക്കാർ വെളിപ്പെടുത്തിയിരുന്നു.  അവയിൽ ചിലതിൽ അവയവങ്ങൾ മോഷ്ടിക്കപ്പെട്ടതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. മൃതദേഹങ്ങളുടെ ഉറവിടങ്ങൾ വെളിപ്പെടുത്താൻ ഇസ്രായേലി അധിനിവേശ സേന വിസമ്മതിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News