Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തറിലും ലെബനനിലും തുർക്കിയിലുമുള്ള ഹമാസ് നേതാക്കളെ വേട്ടയാടുമെന്ന് ഇസ്രായേൽ സുരക്ഷാ മേധാവി 

December 04, 2023

Qatar_News_Malayalam

December 04, 2023

ന്യൂസ്‌റൂം ബ്യുറോ

തെൽ അവീവ്: ഖത്തർ, ലെബനൻ, തുർക്കി എന്നിവിടങ്ങളിലെ ഹമാസ് നേതാക്കളെ എത്ര വർഷങ്ങളെടുത്താലും ഇസ്രായേൽ വേട്ടയാടുമെന്ന് ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് പറഞ്ഞതായി റിപ്പോർട്ട്. ഇന്നലെ (ഞായറാഴ്ച) ഇസ്രായേലിന്റെ പബ്ലിക് ബ്രോഡ്കാസ്റ്റർ 'കാൻ' സംപ്രേഷണം ചെയ്ത റെക്കോർഡിംഗിൽ ആണ് ഷിൻ ബെറ്റ് മേധാവി റോണൻ ബാർ ഈ കാര്യം പറഞ്ഞത്.

"ഹമാസിനെ ഇല്ലാതാക്കാൻ കാബിനറ്റ് ലക്ഷ്യം വെച്ചിട്ടുണ്ട്. ഗസയിലും വെസ്റ്റ് ബാങ്കിലും ലെബനനിലും തുർക്കിയെയിലും ഖത്തറിലും എല്ലായിടത്തും ഞങ്ങൾ ഇത് ചെയ്യും. ഇതിന് കുറച്ച് വർഷങ്ങളെങ്കിലും സമയമെടുക്കും. എന്നാൽ ഞങ്ങൾ അത് ചെയ്യും," റോണൻ ബാർ പറഞ്ഞു. 

അതേസമയം, ദോഹയിൽ താമസിക്കുന്ന ഹമാസിന്റെ നേതാക്കളെ ഇസ്രായേൽ വധിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു ഖത്തറിന് ഉറപ്പ് നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ജോർജ്ജ് മാൽബോർനെയെ ഉദ്ധരിച്ച് ഇസ്രായേൽ പത്രമായ ജെറുസലേം പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹമാസിന്റെ മുതിർന്ന നേതാക്കളെ വധിക്കാൻ നെതന്യാഹു നേരത്തെ തന്നെ മൊസാദിനോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ ബന്ദികളുടെ മോചനത്തിന് മധ്യസ്ഥനായി പ്രവർത്തിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ ഇസ്രായേലിന് മുമ്പിൽ ഈ ഒരു ആവശ്യം ഖത്തർ ഒരു നിബന്ധനയായി വെച്ചിരുന്നതായാണ് വിവരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News