Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഗസയിലെ ആശുപത്രികളിൽ ഇസ്രായേൽ നടത്തിയ റെയ്ഡുകളിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഖത്തർ

November 16, 2023

news_malayalam_israel_hamas_attack_updates

November 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസ മുനമ്പിലെ ആശുപത്രികളിൽ ഇസ്രായേൽ നടത്തിയ റെയ്ഡുകളിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ഹമാസിനെ ലക്ഷ്യമിട്ട് ഗസയിലെ അൽ-ഷിഫ ആശുപത്രിക്കുള്ളിൽ ഇസ്രായേലിന്റെ ഏറ്റവും പുതിയ ഓപ്പറേഷൻ "യുദ്ധക്കുറ്റം" എന്ന് വിശേഷിപ്പിച്ചു. ഇസ്രായേലി റെയ്ഡ് യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ഖത്തർ ആരോപിച്ചു.

ഇസ്രായേൽ അധിനിവേശ സൈന്യം ആശുപത്രികളെ ലക്ഷ്യമിടുന്നത് പരിശോധിക്കാൻ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ളവർ അടിയന്തര അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഗസയിലെ ആക്രമണങ്ങളിൽ ഇസ്രായേലിനെ  ഉത്തരവാദിയാക്കാൻ അന്താരാഷ്ട്ര സമൂഹം വേഗത്തിലുള്ളതും നിർണായകവുമായ നടപടികൾ കൈക്കൊള്ളണമെന്നും സിവിലിയൻമാരെ ലക്ഷ്യം വച്ചുള്ള കൂടുതൽ കുറ്റകൃത്യങ്ങൾക്കെതിരെ പ്രതിരോധമായി പ്രവർത്തിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ ദിവസമാണ് ഗസയിലെ അൽ-ഷിഫ ആശുപത്രി ഇസ്രായേൽ സൈന്യം റെയ്ഡ് ചെയ്തത്. ഫലസ്തീൻ പോരാളികൾ സൈനിക ആവശ്യങ്ങൾക്കായി ഈ ആശുപത്രി കോമ്പൗണ്ട് ഉപയോഗിക്കുന്നതായി ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ, ഇത് ഹമാസ് നിഷേധിച്ചിട്ടുണ്ട്. ആ​​ശു​പ​ത്രി​യു​ടെ ഭൂ​ഗ​ർ​ഭ അ​റ​യി​ലു​ള്ള​ത് സൈ​നി​ക കേ​ന്ദ്ര​മ​ല്ല, വെ​യ​ർ​ഹൗ​സു​ക​ളും കൂ​ടി​ക്കാ​ഴ്ച മു​റി​ക​ളു​മാ​ണെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ശ്റ​ഫ് അ​ൽ ഖു​ദ്റ പ​റ​ഞ്ഞു. തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മെ​ന്ന് ആരോപിച്ച മ​റ്റൊ​രു ചി​ത്രം എ​ലി​വേ​റ്റ​റി​ന്റെ മോ​ട്ടോ​റു​ക​ളും ഇ​ല​ക്ട്രി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള അ​റ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. 

അൽ-ഷിഫയിലെ ചികിത്സാ ഉപകരണങ്ങളടക്കം ആശുപത്രിയിലെ സ്പെഷ്യലൈസ്ഡ് സർജറി കെട്ടിടത്തിന്റെ ഉൾവശം മുഴുവൻ ഇസ്രായേൽ തകർത്തതായി അൽജസീറ റി​പ്പോർട്ട് ചെയ്തു. മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വെയർഹൗസും തകർത്തു. രോഗികളടക്കമുള്ളവരെ പിടികൂടി ബന്ധിച്ച് കണ്ണുകൾ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ഇരുനൂറോളം പേരെയാണ് ബന്ദികളാക്കി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. ആദ്യം 30 ഓളം പേരെ തുണിയുരിഞ്ഞ് കണ്ണുകൾ കെട്ടി ഇസ്രായേൽ അധിനിവേശ സൈനികർ ആശുപത്രിയുടെ മുറ്റത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൂടുതൽ പേരെ പിടികൂടി സംഘങ്ങളാക്കി കൊണ്ടുപോയതായാണ് വിവരം.

രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ഒ​പ്പം അ​ഭ​യം ​തേ​ടി​യെ​ത്തി​യ​വ​രു​മ​ട​ക്കം 2300 പേരാണ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നത്. ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ നി​ര​ന്ത​രം വെ​ടി​യൊ​ച്ച കേൾക്കുന്നുണ്ടെന്നും റി​പ്പോ​ർ​ട്ടു​കളുണ്ട് . 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News