Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍ ആക്രമണം: കൊല്ലപ്പെടുന്ന മക്കളെ തിരിച്ചറിയാന്‍ ശരീരത്തില്‍ പേരെഴുതി മാതാപിതാക്കള്‍

October 29, 2023

news_malayalam_israel_hamas_attack_updates

October 29, 2023

ന്യൂസ്‌റൂം ഡെസ്ക് 

ഗസ: ഒക്ടോബര്‍ 7ന് ആരംഭിച്ച ആക്രമണം ഗസയില്‍ ഇപ്പോഴും തുടരുകയാണ്. അടുത്ത നിമിഷം ജീവനോടെ ഉണ്ടാകുമോ എന്ന ഉറപ്പില്ലാതെയാണ് ഗസയിലെ ജനങ്ങള്‍ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന തങ്ങളുടെ മക്കളെ തിരിച്ചറിയാന്‍ അവരുടെ ശരീരത്തില്‍ പേരെഴുതുകയാണ് ഗസയിലെ അച്ഛനമ്മമാര്‍. അക്കങ്ങളിലൂടെയല്ല, ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന കുട്ടികള്‍ അവരുടെ പേരുകളിലൂടെ അറിയപ്പെടണം എന്ന് ഗസ ജനത പറയുന്നു. കുട്ടികളുടെ കൈകളിലോ കാലുകളിലോ അവരുടെ പേരെഴുതിയാല്‍ കൂട്ടമായുള്ള കുഴിമാടങ്ങളില്‍ അടക്കം ചെയ്യാതെ അവര്‍ക്കായി പേരെഴുതിയ കുഴിമാടങ്ങള്‍ തയ്യാറാക്കാമെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ മൂന്നാഴ്ചയായി ഗസയില്‍ തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 8000 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. അതില്‍ മൂവായിരത്തോളം കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണങ്ങള്‍ക്ക് ശേഷം കണ്ടെടുക്കുന്ന ശരീരാവശിഷ്ടങ്ങളില്‍ നിന്ന് ആളെ തിരിച്ചറിയാന്‍ കുടുംബാംഗങ്ങള്‍ക്ക് പോലും കഴിയാത്ത അവസ്ഥയാണ്. ഇനിയും തിരിച്ചറിയാത്ത ഇരുനൂറിലധികം മൃതദേഹങ്ങള്‍ ഗസയിലുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളും വ്യക്തമാക്കുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News