Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം: ഇസ്രയേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

October 26, 2023

news_malayalam_israel_hamas_attack_updates

October 26, 2023

ന്യൂസ്‌റൂം ഡെസ്ക് 

ഗസ: ഗസയില്‍ ഇസ്രയേല്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ബുധനാഴ്ച (ഒക്ടോബര്‍ 25) ഒരു ടെലിവിഷന്‍ ചാനലില്‍ നടത്തിയ പ്രസ്താവനയിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ യുദ്ധം എപ്പോള്‍ ആരംഭിക്കുമെന്നോ മറ്റ് വിവരങ്ങളോ അദ്ദേഹം പുറത്തുവിട്ടില്ല. ഉപരോധിച്ച ഫലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള കടന്നുകയറ്റം ഇസ്രയേല്‍ സര്‍ക്കാരിന്റെ യുദ്ധ കാബിനറ്റിന്റെ തീരുമാനപ്രകാരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ തെക്കന്‍ ഗസയില്‍ ഇസ്രയേല്‍ ബോംബാക്രമണം ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ടാങ്കുകള്‍ ഉപയോഗിച്ച് ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഗസയില്‍ രാത്രികാല ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. കഴിഞ്ഞദിവസം വെസ്റ്റ് ബാങ്കില്‍ ആക്രമണത്തിന് ശേഷം മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 35 ഫലസ്തീനികളെ ഇസ്രയേല്‍ ബന്ദികളാക്കിയതായാണ് വിവരം. അതേസമയം ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ സംഘര്‍ഷത്തില്‍ 6500 കവിഞ്ഞതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1400 ല്‍ അധികം ഇസ്രയേലികലും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News