Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിലെ അസ്ഹര്‍ സര്‍വകലാശാല  ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു

November 04, 2023

Qatar_News_Malayalam

November 04, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ അസ്ഹര്‍ സര്‍വകലാശാല പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തില്‍ സര്‍വകലാശാലയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. 

ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഗസയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തകര്‍ന്നത്. ഗസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായ ജബലിയക്ക് നേരെ ഒന്നിലധികം തവണ ആക്രമണം നടത്തിയ ഇസ്രയേല്‍ നിരവധി ആശുപത്രികള്‍ക്ക് നേരെയും കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന അല്‍ ഫഖൂറ സ്‌കൂളിന് നേരെയും ആക്രമണം നടത്തി. 

അതേസമയം അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരെ നടന്ന ആക്രമണങ്ങളെ ഖത്തര്‍ അപലപിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm


Latest Related News