Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകനും കുടുംബവും കൊല്ലപ്പെട്ടു

November 04, 2023

Gulf_Malayalam_News

November 04, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ അതോറിറ്റിയുടെ മാധ്യമപ്രവർത്തകനും 10 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ഫലസ്‌തീൻ പത്രപ്രവർത്തകനായ മുഹമ്മദ് അബു ഹതാബും കുടുംബവുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസയിലെ ഖാൻ യൂനിസിലുള്ള അബു ഹതാബിന്റെ കുടുംബവീടിന് സമീപം വ്യാഴാഴ്ച നടന്ന ബോംബാക്രമണത്തിലാണ് മരണം സംഭവിച്ചത്. വീട്ടിൽ അബു ഹതാബ് എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു വ്യോമാക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. 

ഫലസ്തീൻ പത്രപ്രവർത്തകരെ ഭയപ്പെടുത്തുന്നതിനുള്ള രക്തരൂക്ഷിതമായ ആക്രമണമാണിതെന്നും,  എത്ര വലിയ ത്യാഗങ്ങൾ സഹിച്ചും തങ്ങളുടെ കടമ നിർവഹിക്കുന്നത് തുടരുമെന്നും ചാനൽ പറഞ്ഞു.  

അതേസമയം, ഗസയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ  നവംബർ 1നുണ്ടായ ആക്രമണത്തിൽ അൽ ജസീറയിലെ ബ്രോഡ്‍കാസ്റ്റ് എഞ്ചിനീയറുടെ 19 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm

 


Latest Related News