Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിൽ ആംബുലൻസുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു, 60 പേർക്ക് പരിക്ക് 

November 04, 2023

Malayalam_Gulf_News

November 04, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസ മുനമ്പിലെ അൽ-ഷിഫ ആശുപത്രിക്ക് സമീപം ആംബുലൻസുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 60 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ രോഗികളെ അൽ-ഷിഫ ആശുപത്രിയിൽ നിന്ന് റഫ അതിർത്തിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു.

ആക്രമണത്തിൽ ആരോഗ്യപ്രവർത്തകനായ ഷാദി അൽ-തായിഫിന് കാലിന് ചെറിയ മുറിവേറ്റതായും, ആംബുലൻസ് ഡ്രൈവർ അഹ്മദ് അൽ മധൂണിന് നെഞ്ചിൽ ചതവ് സംഭവിച്ചതായും ഫലസ്തീൻ റെഡ് ക്രസന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടാതെ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. പോരാളികളെയും ആയുധങ്ങളും കൊണ്ടുപോകാൻ ഹമാസ് ആംബുലൻസുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇസ്രായേൽ ആരോപിച്ചു.

അതേസമയം, ആക്രമണത്തിൽ ഗാസയിലുടനീളമുള്ള കുറഞ്ഞത് 16 ആശുപത്രികളെങ്കിലും പ്രവർത്തനക്ഷമമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്‌ടോബർ 7 ന് ശേഷം, ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ ഗസയിൽ 9,200-ലധികം ആളുകൾ കൊല്ലപ്പെടുകയും 23,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. ഇസ്രായേലിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News