Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ജോലിയില്ല; ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഫലസ്തീന്‍ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു

October 31, 2023

news_malayalam_israel_hamas_attack_updates

October 31, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ:  ഇസ്രയേല്‍ സൈന്യത്തിന്റെ അടച്ചുപൂട്ടല്‍ ഉത്തരവും ആക്രമണങ്ങളും വെസ്റ്റ് ബാങ്കിലേക്കുള്ള അധിനിവേശവും ഫലസ്തീന്‍ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. സാധാരണയായി തിരക്കേറിയ നഗരങ്ങളെല്ലാം ആക്രമണം ആരംഭിച്ച ഒക്ടോബര്‍ 7 മുതല്‍ നിശ്ചലമായി. വാഹനങ്ങളിലൊന്നും ആളുകളില്ല. 

'ഒരു ജോലിയുമില്ല, കഷ്ടിച്ച് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നു'.- നിറയെ ആളുകളെത്തുന്ന വെസ്റ്റ് ബാങ്കിലെ ബസ് സ്‌റ്റോപ്പിനടുത്തുള്ള നാല്പതുകാരനായ ഡ്രൈവര്‍ സലേഹ് നഖ്‌ല പറയുന്നു. ആളുകളുടെ വരുമാനം പകുതിയിലധികവും കുറഞ്ഞു. 

പ്രധാന ചെക്ക്‌പോസ്റ്റുകളെല്ലാം അടച്ചു. കഫേകള്‍ ശൂന്യമായി, വിദ്യാലയങ്ങളില്‍ കുട്ടികളില്ല, വ്യാപാരസ്ഥാപനങ്ങളിലെ അലമാരകള്‍ കാലിയായി തുടങ്ങി, ആളുകള്‍ ഭയപ്പെട്ട് കഴിയുന്നു- 35 കാരനായ അലി ജമാല്‍ തലേബ് പറഞ്ഞു.

ആക്രമണം ആരംഭിക്കുന്നതിന് മുന്‍പ് സ്ഥിരമായി ലോഡ് എത്തിയിരുന്നത് ഗണ്യമായി കുറഞ്ഞതായി വ്യാപാരികളും വ്യക്തമാക്കി. വില്‍പ്പന പകുതിയായി കുറഞ്ഞു. സാധനങ്ങള്‍ കൊണ്ടുപോകുന്നതില്‍ പോലും ബുദ്ധിമുട്ടുകള്‍ നേരിടുന്നു. 

ഫാക്ടറികളുടെ പ്രവര്‍ത്തനം നിന്നു. ആവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് ബുദ്ധിമുട്ട് നേരിടുന്നു. തൊഴിലാളികളുടെ ശമ്പളം ഗണ്യമായി കുറഞ്ഞു. രണ്ട് ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടമായി.  (കടപ്പാട്: അല്‍ ജസീറ)

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News