Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷം ഉടൻ അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങൾ 

October 07, 2023

Qatar_News_Malayalam

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍. യു.എ.ഇ, സൗദി, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരിച്ച് രംഗത്തെത്തി.  

സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണം. ഇരു മേഖലകളിലും അക്രമം വര്‍ധിക്കാന്‍ കാരണമായ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അറബ് രാജ്യങ്ങള്‍ അറിയിച്ചു. ഇസ്രയേലിന്റെ തുടര്‍ച്ചയായ അധിനിവേശം, ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കല്‍, വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള അനധികൃത ഇടപെടല്‍ മൂലമുണ്ടാകുന്ന അപകടസാധ്യതകളും അധികൃതര്‍ എടുത്തുകാട്ടി. സമാധാനത്തിനും സിവിലിയന്‍ സുരക്ഷയ്ക്കും വേണ്ടി ഇടപെടല്‍ നടത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഇസ്രയേല്‍-ഗസ സംഘര്‍ഷത്തില്‍ ഖത്തറും അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാണമെന്നും, പരാമാവധി സംയമനം പാലിക്കണമെന്നും ഇരു കക്ഷികളോടും ഖത്തര്‍ ആവശ്യപ്പെട്ടു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News