Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേലിന്റെ സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട് 

November 29, 2023

news_malayalam_hacking_updates

November 29, 2023

ന്യൂസ്‌റൂം ബ്യുറോ

തെൽ അവീവ്: ഇസ്രായേൽ ഗവൺമെന്റിന്റെ മാധ്യമ വെബ്‌സൈറ്റുകൾ ഹാക്കർമാർ ഹാക്ക് ചെയ്‌തതായി റിപ്പോർട്ട്. സൈബർ ടൗഫാൻ എന്ന സംഘമാണ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തെ ഹാക്ക് ചെയ്തതായി അവകാശപ്പെട്ടത്. ഇസ്രായേലി സൈന്യത്തിന്റെയും റിസർവ് സൈനികരുടെയും പേരുകളടങ്ങിയ ഡാറ്റകൾ ചോർത്തിയതായും റിപ്പോർട്ടുണ്ട്. 

ടെലിഗ്രാം അക്കൗണ്ടിൽ പുറത്തിറക്കിയ വീഡിയോയിൽ, ഹാക്കർ ഇസ്രായേലി സൈനികരുടെ പേരുകൾ, റാങ്കുകൾ, സേവന നമ്പറുകൾ, താമസിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയ ഡാറ്റകൾ പ്രദർശിപ്പിച്ചതായാണ് വിവരം. ആക്രമണങ്ങളിൽ 1,000-ലധികം സെർവറുകൾ നശിപ്പിക്കുകയും നിരവധി സർക്കാർ ഏജൻസികളും കമ്പനികളും ഉൾപ്പെടെ 150 ഇസ്രായേലി വെബ്സൈറ്റുകൾ ഹാക്ക് ചെയ്‌തതായും സൈബർ ടൗഫാൻ പ്രസ്താവനയിൽ അവകാശപ്പെട്ടു. ഇസ്രായേലി വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി ഇസ്രായേലി പത്രമായ ഹാരെറ്റ്സും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F3


Latest Related News