Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിലെ ഖത്തര്‍ ആശുപത്രി ഹമാസ് താവളമാക്കിയെന്ന ഇസ്രയേല്‍ ആരോപണം ഗസ അധികൃതര്‍ നിഷേധിച്ചു 

November 06, 2023

news_malayalam_allegations_on_qatar

November 06, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഖത്തറിന്റെ ധനസഹായത്തോടെ ഗസയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ഹമാസ് താവളമാക്കിയെന്ന ഇസ്രയേല്‍ ആരോപണം ഗസ അധികൃതര്‍ നിഷേധിച്ചു. ഖത്തര്‍ ധനസഹായം നല്‍കുന്ന ഗസയിലെ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ താനി ആശുപത്രി ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ ഹമാസ് പോരാളികള്‍ താവളമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ഇസ്രയേല്‍ അധിനിവേശ സേന (ഐഒഎഫ്) കഴിഞ്ഞദിവസം അരോപണം ഉന്നയിച്ചത്. 

ഉപരോധിക്കപ്പെട്ട ആശുപത്രികളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഐഒഎഫ് വക്താവ് ഡാനിയല്‍ ഹഗാരി വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്. 2016ല്‍ ഖത്തര്‍ അമീറിന്റെ പേരില്‍ സ്ഥാപിതമായ ആശുപത്രിക്കുള്ളില്‍ നിന്ന് ഇസ്രയേല്‍ സൈനികര്‍ക്ക് നേരെ ഹമാസ് ഭീകരര്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോയും ഹഗാരി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. 

അതേസമയം ഗസ മുനമ്പില്‍ 31 ദിവസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ പതിനായിരത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News