Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിൽ താൽക്കാലിക വെടിനിർത്തലിനിടയിലും ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

November 26, 2023

Qatar_Malayalam_News

November 26, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ താൽക്കാലിക വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ ഇസ്രായേൽ സൈന്യം സെൻട്രൽ ഗസയിലെ അൽ-മഗാസി ക്യാമ്പ് ആക്രമിച്ചതായി റിപ്പോർട്ട്. ആക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അനഡോലു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

"വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും, ഇസ്രായേൽ സൈന്യം അൽ-മഗാസി അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം നടത്തി," പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി ( പിആർസിഎസ്) പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, സംഭവത്തെ കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ കരാർ ഇസ്രായേൽ ഒന്നിലധികം തവണ ലംഘിച്ചതായി ഹമാസ് നേരത്തെ ആരോപിച്ചിരുന്നു.

കൂടാതെ, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു കുട്ടിയടക്കം എട്ട് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം ഇന്നലെ (ശനി) വധിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ജെനിനിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മറ്റ് ആറ് പലസ്തീൻകാർക്ക് പരിക്കേറ്റു. ഇസ്രായേലും ഹമാസും തമ്മിൽ നാല് ദിവസത്തെ വെടിനിർത്തൽ തുടരുന്നതിനിടെയാണ് ഇസ്രയേൽ വെസ്റ്റ്ബാങ്കിൽ റെയ്ഡുകൾ നടത്തിയത്.

അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയിലുള്ള നാല് ദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ചയാണ് (നവംബർ 24) പ്രാബല്യത്തിൽ വന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ നടത്തിയ തടവുകാരുടെ കൈമാറ്റത്തിൽ ഇസ്രായേൽ ജയിലുകളിൽ നിന്ന് 78 ഫലസ്തീനികളെയും, ഹമാസ് ബന്ദികളാക്കിയ 41 ഇസ്രായേലികളെയും വിദേശികളെയും ഫലസ്തീനും മോചിപ്പിച്ചിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News