Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയില്‍ കമാൽ അദ്വാൻ ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം; 20 മരണം

December 12, 2023

Malayalam_Qatar_News

December 12, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവർത്തകരും പരിക്കേറ്റവരും അഭയം തേടി വന്നവരും ഉൾപ്പെടെ 3000 പേർ ആശുപത്രിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

'ആശുപത്രിയുടെ മുറ്റത്ത് മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള പുരുഷന്മാരെയും ആൺകുട്ടികളെയും ഇസ്രായേൽ സൈന്യം വളയുകയായിരുന്നു. 15 വയസ്സിന് മുകളിലുള്ളവരോട് കൈകൾ മുകളിലേക്ക് ഉയർത്തി കെട്ടിടത്തിന് പുറത്തേക്ക് വരാൻ ഉത്തരവിടുകയാണ് ചെയ്‌തത്‌. ആശുപത്രി സംരക്ഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് ആയുധങ്ങൾ കൈമാറാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. 

ആശുപത്രിയിൽ കഴിയുന്നവരുടെ ജീവൻ രക്ഷിക്കാൻ ഉടനടി പ്രവർത്തിക്കാൻ ഞങ്ങൾ ഐക്യരാഷ്ട്രസഭയോടും ലോകാരോഗ്യ സംഘടനയോടും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയോടും ആവശ്യപ്പെടുകയാണ്,' - ഗസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു. 

അതേസമയം, ഗസയുടെ വടക്കൻ ഭാഗത്ത് അവശേഷിക്കുന്ന ഏക ആരോഗ്യ കേന്ദ്രമാണ് കമാൽ അദ്വാൻ. ഒക്‌ടോബർ 7 മുതൽ ഗസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ 18,412 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. 50,100 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News