Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽ ജസീറ ജീവനക്കാരന്റെ 19 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു 

November 01, 2023

news_malayalam_israel_hamas_attack_updates

November 01, 2023

ന്യൂസ്‌റൂം ബ്യുറോ

തെൽ അവീവ്: ഗസയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിൽ അൽ ജസീറയിലെ ബ്രോഡ്‍കാസ്റ്റ് എഞ്ചിനീയറുടെ 19 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറായ മുഹമ്മദ് അബു അൽ-കുംസാന്റെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് അൽ ജസീറ സ്ഥിരീകരിച്ചു. "പൊറുക്കാനാവാത്ത പ്രവൃത്തി" എന്ന് മുഹമ്മദ് അബു അൽ-കുംസ ആക്രമണത്തെ വിശേഷിപ്പിച്ചു.

അൽ-കുംസാന്റെ പിതാവ്, രണ്ട് സഹോദരിമാർ, സഹോദരിമാരുടെ എട്ട് മക്കൾ, സഹോദരൻ, സഹോദരന്റെ ഭാര്യ, അവരുടെ നാല് കുട്ടികൾ, ഭാര്യാസഹോദരി, ഒരു അമ്മാവൻ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

ജബലിയ അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ 400 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗസയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം തന്നെ സ്ഥിരീകരിച്ചിരുന്നു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കൂടാതെ, ഹമാസിന്റെ വടക്കൻ ഡിവിഷനിലെ ബെയ്ത് ലാഹിയ ബറ്റാലിയന്റെ കമാൻഡർ നിസ്സിം അബു അജിനയെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗര്‍ഭ ടണലിന്റെ ഒരു ഭാഗം തകര്‍ക്കാന്‍ സാധിച്ചുവെന്നും ഇസ്രയേല്‍ അറിയിച്ചിരുന്നു.

അതേസമയം, ഒക്ടോബർ 26ന് ഇസ്രായേൽ നടത്തിയ വ്യോമാക്രണത്തിൽ അൽ ജസീറ ചാനൽ റിപ്പോർട്ടർ വാൽ അൽ-ദഹ്ദൂഹിന്റെ ഭാര്യയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ഗസയിലെ സെൻട്രൽ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്‌തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News