Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയില്‍ ജബലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ വീണ്ടും ആക്രമണം; 90 മരണം 

December 18, 2023

Malayalam_Gulf_News

December 18, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 90 പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 100 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ജബലിയ ക്യാമ്പിലെ അൽ-ബാർഷ്, അൽവാൻ എന്നീ റെസിഡൻഷ്യൽ ബ്ലോക്കിലാണ് ആക്രമണമുണ്ടായത്. 

മരിച്ചവരിൽ ഒരുപാട് സ്ത്രീകളും കുട്ടികളും ഉണ്ടെന്നും, കുറെ പേരെ കാണാതായിട്ടുണ്ടെന്നും വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കുട്ടികളുൾപ്പെടെ പരിക്കേറ്റവരിൽ പലരെയും സമീപത്തുള്ള മെഡിക്കൽ സെന്ററുകളിലേക്ക് മാറ്റി. ഫലസ്തീൻ ഇസ്ലാമിക് ഗ്രൂപ്പിന്റെ വക്താവ് ദാവൂദ് ഷെഹാബിന്റെ മകനും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

“അവശിഷ്ടങ്ങൾക്കടിയിൽ മരിച്ചവരുടെ എണ്ണം വളരെ വലുതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്നാൽ ഇസ്രായേലിന്റെ ആക്രമണത്തിന്റെ തീവ്രത കാരണം അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും അവരെ വീണ്ടെടുക്കാനും ഒരു മാർഗവുമില്ല,” ഫലസ്തീൻ ഇസ്ലാമിക് ഗ്രൂപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി 1,16,000 ഫലസ്തീനികളുള്ള അഭയാര്‍ഥി ക്യാമ്പാണ് ജബലിയ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News