Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയില്‍ ബുറൈജ് അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം; 15 മരണം

November 04, 2023

news_malayalam_israel_hamas_attack_updates

November 04, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. സെൻട്രൽ ഗസയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ആക്രമണമുണ്ടായതെന്ന് ഗസ സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. ഗസയിലെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഉണ്ടായ മൂന്നാമത്തെ ബോംബാക്രമണമാണിത്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. 

ഗസ മുനമ്പിലെ ചെറിയ അഭയാർത്ഥി ക്യാമ്പാണ് ബുറൈജ്. യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ അഭയാർത്ഥികളിൽ (UNRWA) രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 46,000 ഫലസ്തീൻ അഭയാർത്ഥികളാണ് ഇവിടെ താമസിക്കുന്നത്.

അതേസമയം, ഗസയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെയും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 50ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 150 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി 1,16,000 ഫലസ്തീനികളുള്ള ഗസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm


Latest Related News