Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിലെ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ സൈന്യം അടച്ചു; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

November 11, 2023

news_malayalam_israel_hamas_attack_updates

November 11, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗസയിലെ അല്‍ ഷിഫ ആശുപത്രിയുടെ പ്രവേശന കവാടം ഇസ്രയേല്‍ സൈന്യം അടച്ചതായി റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ പരിക്കേറ്റവരും അഭയാര്‍ത്ഥികളുമടക്കം ആയിരക്കണക്കിന് പേര്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഗസയിലെ ഏറ്റവും വലിയ ആശുപത്രി കൂടിയാണ് അല്‍ ഷിഫ.

മെഡിക്കല്‍ സാധനങ്ങളും ഭക്ഷണങ്ങളും ആശുപത്രിയിലേക്ക് എത്തിച്ചിരുന്ന ആംബുലന്‍സുകളെ ആശുപത്രിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ഇന്ന് (ശനിയാഴ്ച) രാവിലെ മുതല്‍ ഇസ്രയേല്‍ സൈന്യം അനുവദിച്ചില്ല. ആശുപത്രി പൂര്‍ണമായും സൈന്യം വളഞ്ഞു.

അതേസമയം അവസാന നിമിഷം വരെ ആശുപത്രിയിലുള്ളവര്‍ക്കൊപ്പം നില്‍ക്കുമെന്ന് അല്‍ ഷിഫ ഡയറക്ടര്‍ മുഹമ്മദ് അബു അല്‍ജസീറയോട് വ്യക്തമാക്കി. ആശുപത്രി വിട്ടുപോകില്ല, പോയാല്‍ രോഗാവസ്ഥയില്‍ ചികിത്സയിലുള്ള നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ അല്‍ ഷിഫ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News