Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തുന്നത് ഫലപ്രദമാകില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം

September 26, 2023

News_Qatar_Malayalam

September 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : അഫ്ഗാനിസ്ഥാനെ സമ്പൂർണ്ണമായി ഒറ്റപ്പെടുത്തുന്നത് ഫലപ്രദമാകില്ലെന്നും അവരുമായി ആശയവിനിമയം തുടരുകയാണ്  മുന്നിലുള്ള പോംവഴിയെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം  വക്താവ് മജീദ് അൽ-അൻസാരിയെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

'അന്താരാഷ്ട്ര സമൂഹത്തിന് നിലവിലുള്ള അഫ്ഗാനിസ്ഥാൻ സർക്കാരുമായി ഇടപഴകുന്നത് എളുപ്പമല്ല. എന്നാൽ പൂർണ്ണമായ ഒറ്റപ്പെടുത്തൽ ഫലപ്രദമാകില്ല, പകരം,.ആശയ വിനിമയം തുടരുകയാണ് ഒരേയൊരു മാർഗ്ഗം'; മജീദ് അൻസാരി പറഞ്ഞു. അഫ്ഗാനിസ്ഥാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മധ്യസ്ഥത വഹിക്കാൻ ഖത്തർ ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും അൻസാരി കൂട്ടിച്ചേർത്തു.

രണ്ട് വർഷമായി അഫ്ഗാനിലെ സ്ത്രീകൾ വിവേചനവും അനീതിയും നേരിടുകയാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രവേശനം നൽകണമെന്ന അന്താരാഷ്ട്ര ആഹ്വാനങ്ങളും താലിബാൻ നേതാക്കൾ അവഗണിച്ചിരുന്നു. എന്നാൽ, അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് താലിബാൻ മറ്റ് രാജ്യങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഈ സാഹചര്യത്തിലായിരുന്നു ഇക്കാര്യത്തിലുള്ള ഖത്തറിന്റെ പ്രതികരണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News